Posts

Image
ചക്കി പാടത്ത് കൊയ്ത്ത് തിമിർത്ത് നടക്കാണ്... പണിക്കാരെ നോക്കാൻ കണ്ടത്തിന്റെ വരമ്പിൽ നിൽക്കൂണ്ട് കാര്യസ്ഥൻ ഔക്കൊരുട്ടി... പണിന്റെ കൊറഞ്ഞതും ഏറീതും പുട്ടുക്ക് തേങ്ങ ഇടണത് പോലെ തംസം പറിയാന് നാട്ടിത്തെ ബല്ലാത്ത ജാതി ബർത്താന പ്രമാള്യാണ് എട്ടത്തെണ്ണം ബേറെയും... ഔക്കൊരുട്ടി പണിക്കാരെ നോക്കിക്കണ ബെടീൽ ബാൽ നച്ചത്രംമ്പോലെ ഒരു കാഴ്ച്ച മിന്നി... എബടെ ?... പാടത്തിന്റെ അക്കരമ്മേൽ... അതെന്നെ, പള്ളീക്കത്തല് മാറ്റുണ്ട നേരത്തെ ബെയിലുണ്ടായിട്ടും ഔക്കൊരുട്ടി തന്നെ ആദ്യം കണ്ടത്... "അങ്ങട്ട് നോക്കെ ഒരു പെമ്പറന്നോൾ തെങ്ങിമലല്ലേ കേറീക്കണ്ട് , ല്ലേ മയ്മുട്ട്യേ..." മയ്മുട്ടി നിന്ന് നിന്ത്രം ചാടി... "യൗടെ... യൗടെ..." "ഔക്കോരെ... അത് തെങ്ങുമ്മലോ... അതോ അക്കരമ്മേലെ കുന്നുമ്മലോ ???..." പിന്നെ... അങ്ങട്ട് അത് ഇമ്മിണി ബല്ല്യ ബർത്താനം തന്നെ ആയി... "ഞാൻ അയിനകുറിച്ച് ഈ ഇരിക്കണ ഇരിപ്പേല് കവിത ഉണ്ടാക്കും " എന്ന് വാസു... വാസു എങ്ങനെ കവിത എഴുതാതിരിക്കും... ഇന്നാട്ടിലെ പ്രധാന കവിതോളജിസ്റ്റാണ്... വേണ്ടീനും വേണ്ടാത്തീനും ഓന്റെ വക കവിതണ്ടാകും... മൊയ്‌ലേർ ഹുസ്സനുഞ്ഞു ബിട്ടു കൊടുക്കൂലാന്ന് ...