ചക്കി പാടത്ത് കൊയ്ത്ത് തിമിർത്ത്
നടക്കാണ്... പണിക്കാരെ നോക്കാൻ കണ്ടത്തിന്റെ വരമ്പിൽ നിൽക്കൂണ്ട് കാര്യസ്ഥൻ ഔക്കൊരുട്ടി...

പണിന്റെ കൊറഞ്ഞതും ഏറീതും പുട്ടുക്ക് തേങ്ങ ഇടണത് പോലെ തംസം പറിയാന് നാട്ടിത്തെ ബല്ലാത്ത ജാതി ബർത്താന പ്രമാള്യാണ് എട്ടത്തെണ്ണം ബേറെയും...

ഔക്കൊരുട്ടി പണിക്കാരെ നോക്കിക്കണ ബെടീൽ ബാൽ നച്ചത്രംമ്പോലെ ഒരു കാഴ്ച്ച മിന്നി... എബടെ ?... പാടത്തിന്റെ അക്കരമ്മേൽ... അതെന്നെ, പള്ളീക്കത്തല് മാറ്റുണ്ട നേരത്തെ ബെയിലുണ്ടായിട്ടും ഔക്കൊരുട്ടി തന്നെ ആദ്യം കണ്ടത്... "അങ്ങട്ട് നോക്കെ ഒരു പെമ്പറന്നോൾ തെങ്ങിമലല്ലേ കേറീക്കണ്ട് , ല്ലേ മയ്മുട്ട്യേ..."

മയ്മുട്ടി നിന്ന് നിന്ത്രം ചാടി... "യൗടെ... യൗടെ..."

"ഔക്കോരെ... അത് തെങ്ങുമ്മലോ... അതോ അക്കരമ്മേലെ കുന്നുമ്മലോ ???..."

പിന്നെ... അങ്ങട്ട് അത് ഇമ്മിണി ബല്ല്യ ബർത്താനം തന്നെ ആയി...

"ഞാൻ അയിനകുറിച്ച് ഈ ഇരിക്കണ ഇരിപ്പേല് കവിത ഉണ്ടാക്കും " എന്ന് വാസു...

വാസു എങ്ങനെ കവിത എഴുതാതിരിക്കും... ഇന്നാട്ടിലെ പ്രധാന കവിതോളജിസ്റ്റാണ്... വേണ്ടീനും വേണ്ടാത്തീനും ഓന്റെ വക കവിതണ്ടാകും...

മൊയ്‌ലേർ ഹുസ്സനുഞ്ഞു ബിട്ടു കൊടുക്കൂലാന്ന് ഉറച്ചു... ഇന്നെന്നെ മഗ്രിബിന് പള്ളീൽ ആ പെമ്പറന്നോള് തെങ്ങിമ്മ കേറീന് ഓളെ ഇഞ്ഞി ആരും പെൺ തിയ്യത്തിയെന്ന ഹലാഖിക്കിക്ക് തള്ളി ബിടരുത് എന്ന് പറയുംന്ന്...

എല്ലാരിം ഒച്ചപ്പാടിന് സഡൻ ബ്രെയ്ക്കിട്ടു അന്ദ്രൂന്റെ ഒച്ച പൊന്തി... "വരമ്പമ്മലെ തെങ്ങിമ്മ കണ്ടത് പെമ്പറന്നോളല്ല അത് തോട്ടത്തിക്ക് ബരണ വവ്വാലാളെ പേട്പ്പിച്ചാൻ ബെച്ച നോക്കുത്തി ആണ്"... ഞാൻ അയിനെക്കുറിച്ച് ഒരു കഥ എഴ്തൂണ്ട്...

അയിന്റെ എടക്ക് ഒരു അഭിപ്രായും തൊള്ളീ ൽ ബരാതെ മ്മളെ പാച്ചു കുടുങ്ങി കുത്തിരിക്കാണ്... "എത്താ പടച്ചോനെ ഞ്ഞി കാട്ടാ... ഇത്രീം ഒരു ഭയങ്കര സംഭവം ഇബടെ നടന്നുട്ട് ന്റെ അയിമ്മലെ പ്രതികരണം കേട്ട് ആൾക്കാരെ ആരെയും പെരുത്ത് ഇഷ്ടങ്ങൾ ഇനിക്ക് കിട്ടൂലല്ലോ... എല്ലാർക്കും കിട്ടും... ഇനിക്ക് മാത്രം കിട്ടൂല..."

എബടെ...

സംഭവം ആദ്യം കണ്ട ഔക്കോരുട്ടിക്ക് അടക്കം ഉള്ളീൽ നല്ല പേടിണ്ട് ബരമ്പിലെ തെങ്ങുമ്മ കണ്ട പെണ്ണിന്റെ കാഴ്ച്ചന്റെ അഭിപ്രായം പറഞ്ഞീന് പെരുത്ത് പെരുത്ത് മാലോകരെ ഇഷ്ടംങ്ങൾ കുറെ കിട്ടോ അതോ കൊറച്ചു കിട്ടോന്ന്....

ഏതായാലും ചക്കി പാടത്തുന്ന് പത്തഞ്ഞൂറ് കിലോമീറ്റർ അപ്പുറത്തെ ബായ്ക്കനാട്ടിലെ ഒരു ചെറുക്കൻ ഇപ്പോത്തന്നെ ഈ നിമിച്ചം തന്നെ ഔട്ത്തെ കുന്നിന്റെ മേലെ ലൈവിൽ വന്നിട്ട് ഇയിനെക്കുറിച്ച് അഭിപ്രായം പരീണ്ടല്ലോ...

"ന്റെ പടച്ചോനെ..." ഔക്കൊരുട്ടി മൂക്കത്ത് ബെരൽ ബെച്ചു..... അപ്പോത്തിന് അവിടെം അറിഞ്ഞക്കണോ ഇത്...

മനോമണ്ഡലമ്മേൽ അഭിപ്രായം ഒന്നും ബിരിയാത്ത പാച്ചു പുച്ഛംകാട്ടി പറഞ്ഞു " ഇബടുള്ള ആൾക്കാർക്കെന്നെ പുട്ത്തം കിട്ടാത്തത് ബായ്‌ക്ക നാട്ടുത്തെ ഏത് ഹമുക്കാ പറേണത്... ഇബനിക്കൊന്നും ബേറെ സുഹൽ ല്ലേന്ന്..."

ഏതായാലും... കാര്യസ്ഥൻ ഔക്കൊരുട്ടിയും കൂട്ടരും അക്കരമ്മക്ക് കണ്ണ് തള്ളിച്ചു നിന്ന തക്കം പാർത്ത് കണ്ടത്തിലെ പണിക്കാർ ഒരു ഒന്നൊന്നര റെസ്റ്റ് എടുത്തുക്കുണു...

പണി കയ്യണ്ട സമയ്ക്കുണു...

ഹാ... ഇപ്പൊ ഔക്കൊരുട്ടിന്റെ പണി കയ്യുംന്നാ തോന്നണ്... ഓന്റെ പിന്നാലെ മുണ്ടം വടി കയ്യിൽ പുടിച്ച് ഓനെ പണി ഏല്പിച്ച ഹാജ്യാർ...

"ഔക്കൊരുട്ടേൃ പണി മുഴുമനാക്കാതെ ഇജ്ജ് ഇബടെ എത്ത് പൂരം കണ്ട്ക്കാണ്... "

ഔക്കൊരുട്ടിക്ക് വാക്കുകൾ പതറി...

"അക്കരമ്മേൽ" "ബരമ്പ്" "തെങ്ങ്" "പെമ്പറന്നോള്"....

ഔക്കൊരുട്ടിന്റെ ഉദ്ദേയം മനസ്സിലാക്കിയ ഹാജ്യാർ: " തേങ്ങാ കൊല, ഇജ്ജ് ഇന്നെ കൊണ്ട് പറയിപ്പിക്കണ്ട.... ഇന്റെ ചോന്ന പുള്ളിത്തുണി ഇന്റെ തെങ്ങും തോട്ടത്തിൽ ഒണക്കാൻ ഇടാൻ പറ്റൂലെ... ഹമുക്കെ.... ഓന്റെരു പെമ്പറന്നോളും തെങ്ങും....

അക്കരമ്മേൽ കണ്ട മിന്നാട്ടം അത്
ഹാജ്യാരെ പുള്ളിത്തുണി ഉണക്കാനിട്ടത്‌ ചക്കി പാടത്ത് പതിച്ച തീക്ഷ്ണായ വെയിൽ കൊണ്ട് ലെംങ്കിമ്മൽ ലെങ്കിയതാണല്ലോ...

എല്ലാരും നോളകളായി...

ഔക്കൊരുട്ടിയും കൂട്ടർക്കും മുണ്ടാട്ടം മുട്ടി...

ബല്ല്യഗമീല് അപ്പൊ പാച്ചൂന്റെ ഒച്ച പൊന്തി...

"എന്തൊക്കേനു... ബാസൂന്റെ കൗത....
അന്ദ്രൂന്റെ കഥ... ഹുസ്സനോഞ്ഞിന്റെ മഗ്രിബിക്കുള്ള ദോയ... ബായ്‌ക്കനാട്ടിലെ ചെക്കന്റെ ലൈബ് ... ഇപ്പൊ ന്തായി ???...
ഇതാണ് ഒരു മിന്നാട്ടം കണ്ട് അയിമ്മൽ കൊറേ ബർത്താനം പറ്യാൻ പോവാൻ പാട്യ്യാന്ന് പറീണ്ട് "

നിശബ്ദതയിലെ പാച്ചൂന്റെ ചിരി ഒരു കൊലച്ചിരിയായി...

പക്കേങ്കില് ഇങ്ങള് ഒരു കാര്യം അറൃണം... സംഗതി പെമ്പറന്നോളും അല്ല... പുള്ളി‌ത്തുണീം അല്ല... അയിന്റെ സത്യം ഇതാണ് അത് ഞമ്മളെ ഹാജ്യാർ തന്നെ തെങ്ങിന്മേൽ കേറീതാ പാടത്ത് പണി ഏല്പിച്ചോൽ പണി എടുക്കുണുണ്ടോന്ന് നോക്കാന്... ഞ്ഞിപ്പോ അയിനെക്കുറിച്ച് ആരും മുണ്ടണ്ട... ആ സത്യം ഇങ്ങളെ ഖൽബിൽ കെടന്നോട്ടെ...


-താസ്, ചുമരെഴുത്ത്

tag 

Comments